Saturday, November 25, 2006

ശബരിമലയിലേക്കോരു സ്ത്രീയാത്ര

ഇന്നു സാവിത്രി ചെറിയമ്മ ശബരിമല കയറി തൊഴുതു മടങ്ങുന്നു.

ചെറിയമ്മ ഇങ്ങന്നെ ഒരു സാഹസത്തിന്നു ഒരുങ്ങുമ്മെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല. പ്രത്യേകിചും എന്നെ കൊണ്ടുപോകാതെ.അവര്‍ എന്റെ 'വകയിലെ' ഒരു ചെറിയമ്മയാണു. എന്നാലും അവര്‍ ആ വകയൊന്നും വകവെക്കാതെ, നാട്ടിലെക്കു ചേക്കേറിയ എനിക്കു, ഒരു തുണയായി. കാര്യമായി പണിയൊന്നും ഇല്ലാതെ: എന്നാല്‍ ഈ നാട്ടിലെ സദാചരം കാത്തു സൂക്ഷിക്കുന്ന കുറച്ചു സമൂഹ സേവകര്‍ക്കു മുന്നില്‍ ഭയമില്ലാതെ നടക്കാന്‍ കഴിഞ്ഞതു എന്റെ ഈ ചെറിയമ്മയുടെ സഹവാസം കാരണമാണു

.എന്നും എന്റെ സന്തത സഞ്ചാരിയായിരുന്ന അവര്‍ പെട്ടന്നായിരുന്നു ഇങ്ങനെ ഒരു യാത്രക്കു പുറപ്പെട്ടത്‌."ചെറിയമ്മ എങ്ങന്നെയാണു ഒറ്റയ്ക്‌ പോവ്വ? ""കുട്ടീ, ഒറ്റയ്കെ്യ‍ാന്നല്ല, ഒരു വണ്ടി നിറച്ചു ആളുകള്‍ ഈ നാട്ടിലുണ്ട്‌.""എന്നാല്‍, ഞാനുമുണ്ട്‌.""അയ്യെ, അതെങ്ങന്നെ? കുട്ടിയ്കെ പ്രയമാവാതെയൊ.""അതിനെതാ?, പതിനെട്ടാം പടി കയറാതെ തൊഴുതുകൂടെ?"

സാവിത്രി ചെറിയമ്മ ഒരു പൊടിക്കും കൂട്ടാക്കിയില്ല. ങൂഹു.പറ്റില്ല, പറ്റില്ല.

സ്ത്രീകളെ കയറ്റാത്ത ആ ക്ഷെത്രത്തില്‍ എനിക്കു പോകണമെന്നു ഇല്ലായിരുന്നു. എന്തൊ ആ വ്യവസ്ത എന്നെ വല്ലാതെ റൊഷം കൊള്ളിച്ചു. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഒരു നിയമം എന്തുകൊണ്ട്‌ സുപ്രീം കൊടതിയില്‍ ചോൂ‍ദ്യം ചെയ്യപെടുന്നില്ല?

അതിനു പിന്തുണക്കുന്ന ചില പെണ്‍ ബുദ്ധിജീവികല്‍ എന്നു ഞാന്‍ കരുതിയിരുന്നവര്‍, അവര്‍ ഉന്നയിച്ച വാദങ്ങള്‍?1. സ്റ്റ്രീകള്‍ക്കു ക്ലേശകരമയ യാത്രയാണത്രെ?ആപ്പോള്‍ മാസമുറ നിന്ന ശെഷം പോക്കുന്നവരൊ? വയസാവുന്തോരും പ്രയാസം കൂടുകയല്ലെ ഉണ്ടാവുക?2. 40 ദിവസതിന്റെ ശുദ്ധി പാലിക്കാന്‍ ആവില്ലത്രെ?പിന്നേയ്‌! ഇന്നു മാല ഇട്ടേചു നാളെ പൊകുന്നവരാണു, ഭൂരിപക്ഷവും. ബീടി വലിക്കാം, മദ്യപിക്കാം. കടക്കുന്ന അതിരുകളെ കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ കുറച്ചു അധികമാവും. ഏന്തിനു ഏറെ? തന്ത്രി പൊലും...ഈ പട്ടാമ്പികാരിയുടെ വാദം ആരു കേള്‍ക്കാന്‍?


എന്തായാലും, എന്റെ നിസ്സഹകരണവും , പരിഹാസവും, ഭയന്നു, അവരുടെ ഒരു ചേച്ചിയുടെ വീട്ടില്‍ തങ്ങി,അവിടെനിന്നുത്തന്നെ പുറപ്പെട്ടു. പോകുന്നതിന്നു മുമ്പെ ഫോണ്‍ ചെയ്തിരുന്നു, അവരുടെ ഉത്സാഹം കേട്ടപ്പോള്‍ എനിക്കു എന്റെ നിലപാടില്‍ നിന്നു നുരഞ്ഞു പൊങ്ങിയ നിസ്സഹകരണത്തെ ഓര്‍ത്ത്‌ ലജ്ജ തോന്നി.
പാവം സാവിത്രിചെറിയമ്മക്കെന്തു, വിമൊചനം, എന്തു ഫണ്ടമെന്റല്‍ റൈറ്റ്സ്‌? അവരുടെ മനസിന്നു സംത്രിപ്തി ഏകുന്ന ഒന്നിനെയെന്തിന്നു ഞാന്‍ എതിര്‍ക്കുന്നു. ഇനി ഒന്നും പറയില്ല എന്നു തീരുമാനിച്ചു.

പക്ഷെ തിരിച്ചു വന്ന സാവിത്രിചേചിയുടെ മുഖത്തു പ്രതീക്ഷിച്ച പ്രസന്നതയില്ല. പലവട്ടം ചോദിചിട്ടും, മല കയറിയ ഇനത്തില്‍ ഉണ്ടായ നീരെര്‍ക്കം തന്നെ കാരണമായി നിലകൊണ്ടു. ആരവണ പായസവും, പ്രസാദ വിതരണവും, കഴിഞ്ഞു കിടന്നപ്പോല്‍ ഒന്നും കൂടി ആരാഞ്ഞപ്പൊഴാണു ആ പാവം ഒരു നെടുവീര്‍പോടെ ചോദിച്ചതു.

.ആല്ല കുട്ടിയെ, എന്നെ കണ്ടാല്‍ എന്തു പ്രായം തൊന്നിക്കും."എന്താ ചെറിയമ്മെ ഒരു പുതുമ, ചെറിയമ്മക്കൊരു 45 വയസ്സ്‌ തൊന്നിപ്പിക്കുള്ളു. 55 വയസ്സിലും, മുടി നരക്കാത്ത ഐശ്വര്യമുള്ള ഒരു സുന്ദരിയാണു നിങ്ങളെന്നു ഞാന്‍ എത്ര പ്രാവ്ശ്യം പറഞ്ഞിട്ടുണ്ട്‌?"

"അതുതന്നെയാണു കുട്ടിയെ വിനയായതു. എത്ര ശ്രമിച്ചിട്ടും അവര്‍ വിശ്വസിച്ചില്ല. പോലീസും, പരിശൊധനയും, വേണ്ടേയിരുന്നില്ല എന്നു വരെ തോന്നി പോയി? അവസാനം, നമ്മുടെ പഞ്ചായത്ത്‌ മെംബെറില്ലെ, അയാളുടെ പരിചയകാരനായ ഒരു പൊലീസുകാരനെ പിടിചിട്ടാണു, കയറാനയതു.

."ദുഷ്ടയായ മനസ്സു, പെട്ടെന്നു മൂളി - അപ്പൊഴെ പറഞ്ഞില്ലെ, പോകണ്ടാ, പോകണ്ടാ..., എന്നു.എന്നാലും പാവം ചെറിയമ്മ,പാവം സ്ത്രീഭക്തകള്‍. ഇനി ഒരു ക്ഷെത്ര പ്രവേഷനം (ലേഡീസ്‌) അവതിരിപ്പികേണ്ടിവരുമൊ?