Monday, April 11, 2011

സന്തോഷങ്ങൾക്കിടയിൽ, പട്ടികൾക്കെന്തു കാര്യം?


ഒരു പക്ഷെ അവൾ അറിയാതെ ആയിരിക്കാം ഈ പുതിയ അവതാരം, എങ്കിലും എനിക്കു അവളോട് കടുത്ത വെറുപ്പും അവജ്ഞയുമാണ് തോന്നിയത്. സ്വന്തം പട്ടിയെ നിയന്ത്രിക്കാൻ ആയിലെങ്കിൽ ഒന്നിനെ വളർത്തണോ? ഇതു എപ്പൊ നോക്കിയാലും എന്റെ മുറ്റത്ത് തന്നെ. പട്ടിക്കാണെ ഒരു വിധ സെൻസുമില്ല - ഉടമസ്ഥയെക്കാൾ ഒട്ടും മോശമല്ല.എത്രെ ആട്ടിയാലും അഴിചു വിട്ടാൽ താ വരുന്നു എന്റെ വടക്കുപ്പുറത്തേക്കു, വാലും ആട്ടി. ശരിയാണ്, ഒരു കാലത്ത് അവൾ വെരൂമ്പോഴൊക്കെ ഞാൻ വല്ലതൊക്കെ കഴിക്കാൻ കൊടുക്കുമായിരുന്നു. പക്ഷെ ഇപ്പോൾ സാഹചര്യങ്ങൾ പാടെ മാറിയെന്നാ ശുനകത്തിക്കു മനസ്സിലാവുന്നില്ല.

കാഞ്ചന ഇവിടെ വാടകക്കു വന്നപ്പോൾ, എനിക്കു ബഹു സന്തോഷമായിരുന്നു. അവരും പട്ടാമ്പിക്കാരായ്തുക്കൊണ്ട്, നല്ല രസമായിരിക്കുമെന്നു കരുതി. കുറെ കാലം നല്ല രസമായിരുന്നുതാനും. ഞങ്ങൾക്കു സമാനമായ ജീവിത രീതികളായിരുന്നു, സംസാര ശൈലിയും. ഈ നാട്ടിൽ വന്ന ശേഷം ആരെന്ത് പറഞ്ഞാലും ‘ങെ?’ എന്നു ചോദിക്കാതെ ഒരക്ഷരം മറുപടി പറയാനും കഴിഞ്ഞില്ല. ആശയവിനിമയം ഒരു വലിയ പ്രശ്നമായി. കുട്ടികളും അവരുടെ അച്ച്ഛനും പോയാൽ പിന്നെ ഒരു മൂലയിൽ ഇരിക്ക തന്നെ - കാസർക്കോട് കേരളത്തിൽ തന്നെ, പക്ഷെ മലയാളം എവിടെ?അപ്പൊഴാണ് കാഞ്ചനയുടെ വരവു: ഓങ്ങ്ലൂർ ക്കാരത്തി. അവളുടെ ഭർത്താവ് പ്രസാദ് സ്ഥലമാറ്റമായി വന്നതാണ്. കുട്ടികളില്ല. എന്നു ഞാൻ ചോദിക്കാതെ തന്നെ അവൾ പറഞ്ഞപ്പോൾ എനിക്കു അവളൊടു ഒരു സഹതാപം തോന്നി. പക്ഷെ അവൾക്കു കുട്ടിക്കു പകരം ഒരു പട്ടിയുണ്ടായിരുന്നു. ഒരു നാടൻ സാധനം - പപ്പി. എനിക്കു ആ വർഗത്തിനോട് പണ്ട് തൊട്ടെ വെറുപ്പാണ്. എന്നാൽ എന്തൊ അതിനു എന്നോട് ഒരു ഇഷ്ടം - എന്നും രാവിലെ അതു എന്റെ വീടിന്റെ വടക്കുപ്പുറത്തേക്കു വരും. ഒരു ചൊക്ലി പട്ടി! എന്ത് കണ്ടിട്ടാണാവൊ അവൾ അതിനെ പോറ്റുന്നത് - ഇത ദൂരം കൊണ്ടുവന്നല്ലൊ ഇതിനെ?“എന്റെ അമ്മ വളർത്തിയ പട്ടിയുടെ കുട്ടിയാണ് ചേചി! അതിനെ കാണുമ്പോൾ എനിക്കു...”അതിനെ കാണുമ്പോൾ അവൾക്കു അമ്മയെ ഓർമ്മ വരുന്നുണ്ടെന്നു അവളുടെ നിറയുന്ന കണ്ണുകൾ വെളിപ്പെടുത്തി. ആ അമ്മയെ ഓർക്കാൻ ഈ പട്ടി വേണോ എന്നു ഞാൻ ചോദിച്ചില്ല.അങനെ ദിവസങ്ങളും മാസങ്ങളും നീങ്ങി. എന്റെ മക്കൾ അതിനു വല്ലപോഴും ഇട്ട് കൊടുക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾക്കു ഇടക്കിടെ ആ പട്ടി വിരുന്നു വന്നു.


എന്നാൽ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ;ഒരു ദിവസം രാവിലെ...


“പോ, പട്ടി..ച്ചെ! പൊക്കോ അങ്ങട്‌“ കാഞ്ചന് പട്ടിയെ ആട്ടുന്നു. വളരെ കാഠിന്യത്തോടെ. വിഷ്യം അറിയാൻ ഞാൻ ഓടി ചെന്നു. “എന്താ കാഞ്ചനെ?”

എന്തു പറയാനാ ചേച്ചി? ഈ വ്രിത്തിക്കെട്ട പട്ടി ആ അലവലാതി നായയുടെ കൂടെ.. ആ അലവലാതി നായയുടെ കൂടെ? എന്താ ചേചി ഒന്നും അറിയാത്ത പോലെ.. ആ നായ... ഞാൻ ചുറ്റും നോക്കി -“നായ?” അതിനെ ഞാൻ ആട്ടി , ചേചി. ഇതിനെ ഞാൻ കെട്ടിയിട്ടതാണ്. എന്നാലും ഇറ്രുട്ടിൽ, ഇന്നലെ ആ നായ വന്നു... ച്ചെ! എത്രെ ബുദ്ധിമുട്ടിയിട്ടാ ഞാൻ അതിനെയും ഇതിനെയും വിടുവിച്ചതു” കന്നിമാസത്തിന്റെ ആകർഷണ വലയിൽ കുടുങ്ങിയ പാവം പപ്പി ഒന്നും മനസ്സിലാവാതെ നോക്കി നിന്നു. പക്ഷെ കാഞ്ചനക്കു പപ്പിയുടെ വ്യഭിചാര കുട്ടം സഹിക്കാവുന്നതായിരുന്നില്ല. അതു ആവറ്തിക്കപ്പെട്ടപ്പോൾ അവൾ പപ്പിയെ ഉപേക്ഷിച്ച മട്ടായി. പാവം നാട്ടുക്കാരത്തിയായ് പപ്പിയുടെ അവസ്ഥ സഹതപിച്ച് ഞാനും ഇടക്കു ഓരോന്നു കഴിക്കാൻ കൊടുത്തു. സംഭവങ്ങളുടെ സ്വാഭാവികമായ പരിണിത ഫലമായി പപ്പി അമ്മയായി - കാഞ്ചനയുടെ വീടിന്റെ പിന്നിൽ ഒഴിഞ്ഞ് കിടക്കുന്ന് കയ്യാലക്കുള്ളിൽ പട്ടിയും നാലു പകുട്ടി പട്ടികളും. എന്റെ ഭാഗ്യം - അതൊറ്റെ ഇവിടെ പ്രസവിക്കുമോ എന്നു ഞാൻ ഭയന്നിരുന്നു..

.”കാഞ്ചന, പ്രസാദിനോട് അതിനെ ഒന്നു കൊണ്ടുവിടാൻ പറഞ്ഞൂടേ? “പ്രസാദേട്ടൻ സമ്മതിക്കുന്നില്ല. ഞാൻ വരുത്തിവെച്ച വിനയാണത്രെ, ഞാൻ അതിനെ അവിടെ നിന്നു കൊണ്ടുവരുന്നത് അവർക്കു തീരെ ഇഷ്ടമായിരുന്നില്ല.” ഭാഗ്യം എന്റെ വീട്ടിലല്ലലൊ അതു പ്രസവിചതെന്നു വീണ്ടും ഭഗവാനോട് നന്ദി പറഞ്ഞ് ഞാൻ രംഗം ഒഴിഞ്ഞു.

ഒരു ദിവസം അതി രാവിലെ പുറത്തു എന്തൊ ശ്ബ്ദം കേട്ടപ്പോൾ ഞാൻ മെല്ലെ ജനാലയിലൂടെ നോക്കി. ആ കാഴ്ച്ച കണ്ടപ്പോൾ ഞാൻ ആകെ തരിച്ചു് നിന്നു പോയി. പ്രസാദുണ്ട് മെല്ലെ ആ പ്ട്ടികളെ ഞങ്ങളുടെ കയ്യാലക്കുള്ളിലേക്കു കയറ്റുന്നു. ഇതു വീക്ഷിച്ചുകൊണ്ട് കാഞ്ചനയും മതിൽനപ്പുറത്തു. എടീ ഭയങ്കരി, എടാ ഭയങ്കരാ... എന്നൊക്കെ എന്റെ മനസ്സു പൊട്ടിതെറിച്ചെങ്കിലും ഞാൻ ‘ക’ എന്നൊ ‘മ’ എന്നൊ, ഒന്നും മിണ്ടാതെ ജനാല മെല്ലെ അടച്ചു് പോയി കിടന്നു. രാവിലെ പട്ടികുട്ടികളെ വളപ്പിനുള്ളിൽ കണ്ട് ആഘൊഷിച്ച് കുട്ടികളും, അച്ചനും പോയ ശെഷം, ഞാൻ മെല്ലെ കാഞ്ചനയെ സന്ദർശിക്കാൻ ഇറങ്ങി. കാഞ്ചന ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.

“ഹായ്, ചേചി, വരൂ, ഇരിക്കൂ...”
"എന്താ കാഞ്ചനെ നിന്നെ അടുക്കളപണിയൊക്കെ കഴിഞ്ഞ് ഒഴിഞ്ഞിരിക്കാണോ?” “ഓ, അല്ല, ചേചി, വെറുതെ ഇരുന്നെന്നു മാത്രം.”. സാധാരണത്തെ പോലെ അവൾ സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ അസാധാരണമായി എന്റെ ഒരു പ്രതികരണവും കാക്കാതെ അവൾ വിഷയങ്ങൾ മാറി മാറി അവതരിപ്പിച്ചു.അപ്പുറത്തു അവളുടെ പപ്പിയും പപ്പിയുടെ പപ്പികളും ആർത്തുല്ലസിക്കുന്ന ശബ്ദം കേട്ടിട്ടും അവളുടെ സംസാരത്തിൽ അതിനെ കുറിച്ചൂ പ്രതിപാതിച്ചതു പോലുമില്ല. എന്നാ ഞാൻ പോട്ടെ, കാഞ്ചനേ...ങ, ശരി, ചേചി.\ ഞാൻ ഗേറ്റിന്നു പൂറത്തു കടന്നു ഒന്നു തിരിഞ്ഞ് നോക്കിയപ്പോൽ അതാ നിക്കുന്നു കാഞ്ചനക്കൊപ്പം പ്രസാദ്! “വല്ലാത്ത ക്ഷീണം ചേച്ചി, അതുകോണ്ട് ഇന്നു പോയില്ല....

“നേരം വെളുക്കുന്നതിനു മുമ്പെ, പട്ടികളെ കടത്തിയതിന്റെ ക്ഷീണമാവും, അല്ലെ? എത്രയൊ, മാസങ്ങളുടെ ശീത സമരത്തിനു ശേഷം, പ്രസാദിനെ എന്റെ വാതിൽക്കൽ കണ്ടപ്പോൾ, എനിക്കു എന്റെ അമർഷം മറച്ച് വെക്കാനായില്ല. എന്നാലും ഒന്നു മിണ്ടിയില്ല. ഞാറാഴ്ചയായ്തുകൊണ്ട്, കുട്ടികളുടെ അച്ചനുമുണ്ടായിരുന്നു. “വരു, പ്രസാദ്, ഇരിക്കൂ.” പട്ടി വിശെഷവുംശീത സമരവും അവരെ തീരെ ബാധിക്കത്തതുകൊണ്ട്, ആ ക്ഷണം ആത്മാർത്ഥവും, ഊഷ്മളവുമായിരുന്നു.

എന്റെ മുഖത്ത് നോ‍ക്കി, പ്രസാദ് ഒരു നീണ്ട് ക്ഷമാപണം നടത്തി. വളരെ താണപേക്ഷിച്ചൂകൊണ്ട് തന്നെ. സാരമില്ലെന്നു എന്റെ ഭർത്താവ് പറയാൻ തുടങ്ങിയപ്പോൾ, പ്രസാദ് എന്റെ അടുക്കലേക്കു വന്നു പറഞ്ഞു - ഒരു അവിവേകം കാണിച്ചു, സ്വന്തം ചേച്ചിയെപോലെ മാപ്പാക്കണം. കാഞ്ചന വല്ല്യ വിഷമത്തിലാ - പിന്നെ- അവൾക്കു ചേച്ചിയോട് ഒരു സന്തൊഷം പങ്ക് വെക്കാനുണ്ടായിരുന്നു...ഞങ്ങൾക്കു ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. പുറത്ത് സംശയിച്ചു നിൽക്കുന്ന കാഞ്ചനയെ ഞാൻ തന്നെ അകത്തേക്കു കൂ‍ട്ടി കൊണ്ടുവന്നു. അവിടെ പതുങ്ങി നിൽക്കുന്ന പപ്പിയോട് പോലും എനിക്ക് ഒരു വിരൊധവും തോന്നിയില്ല. -

സന്തോഷങ്ങൾക്കിടയിൽ, പട്ടികൾക്കെന്തു കാര്യം?  


11 comments:

 1. യൂണികോട് ഫോണ്ട്... ശരിയായെന്നു വിശ്വസിക്കുന്നു.

  ReplyDelete
 2. നന്നായിട്ടുണ്ട്.പബ്ലിഷ് ചെയ്യുന്നതിനുമുമ്പ് ഒരാവര്‍ത്തികൂടി പരിശോധിച്ച് അക്ഷരത്തെറ്റുകള്‍ എല്ലാമൊന്നു മാറ്റിയാല്‍ നന്നായിരിക്കും.മാത്രമല്ല പാരഗ്രാഫ് തിരിച്ചെഴുതുവാണെങ്കില്‍ കുറച്ചുകൂടി മെച്ചമാകും.

  ഒന്നുകൂടി.ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുമെങ്കില്‍ നന്ന്‍.

  ReplyDelete
 3. എഴുത്ത് കൊള്ളാം ... നന്നായിട്ടുണ്ട്... അക്ഷരപ്പിശാചിനെ ഒഴിവാക്കുക ....

  ReplyDelete
 4. ഉം,പപ്പിക്കും വരും ഒരു ദിവസം.

  നന്നായിട്ടുണ്ട് കേട്ടോ.എല്ലാ ആശംസകളും

  വേര്‍ഡ് വെരിഫിക്കെഷന്‍ ഒഴിവാക്കൂ..

  ReplyDelete
 5. സന്തോഷങ്ങള്‍ക്കിടയില്‍ പട്ടികള്‍ക്കെന്തുകാര്യം എന്ന് വളരെ കയ്യടക്കത്തോടെയാണല്ലോ പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.
  നന്നായിരിക്കുന്നു കഥ.

  ReplyDelete
 6. നന്നായി .. ആശംസകള്‍ ,,,വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കുക

  ReplyDelete
 7. word verification ഒഴിവാക്കി. thanks for the appreciation.

  ReplyDelete
 8. നല്ല വായന.
  ധീരതയോടെ എഴുതിക്കോ.
  കണ്ണൂരാന്‍ പിറകെയുണ്ട്!

  ReplyDelete
 9. "സന്തോഷങ്ങൾക്കിടയിൽ, പട്ടികൾക്കെന്തു കാര്യം?" എന്ന് ചോദിച്ചതിനാല്‍ ഇവിടെ അധികം നില്‍ക്കാതെ തിരിച്ചു പോകുന്നു.

  ReplyDelete
 10. Katha nannaayi,
  Pettannu vannu
  pettannu vaayichu
  pettannu thanne
  pokunnu
  pakshe
  veendum varum kette
  Veendum yezhuthuka
  yezhuthu nirthalle
  yevideyo vaayichu
  veendumulla thirichu
  varavineppatti
  vegamaakatte
  veendum kaanaam
  nanni namaskaaram
  ithippol ingleeshil thanne
  kidakkatte
  aduthathil pacha malayaalam aakkaam
  best regards
  Philip V ariel

  ReplyDelete