Saturday, November 25, 2006

ശബരിമലയിലേക്കോരു സ്ത്രീയാത്ര

ഇന്നു സാവിത്രി ചെറിയമ്മ ശബരിമല കയറി തൊഴുതു മടങ്ങുന്നു.

ചെറിയമ്മ ഇങ്ങന്നെ ഒരു സാഹസത്തിന്നു ഒരുങ്ങുമ്മെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല. പ്രത്യേകിചും എന്നെ കൊണ്ടുപോകാതെ.അവര്‍ എന്റെ 'വകയിലെ' ഒരു ചെറിയമ്മയാണു. എന്നാലും അവര്‍ ആ വകയൊന്നും വകവെക്കാതെ, നാട്ടിലെക്കു ചേക്കേറിയ എനിക്കു, ഒരു തുണയായി. കാര്യമായി പണിയൊന്നും ഇല്ലാതെ: എന്നാല്‍ ഈ നാട്ടിലെ സദാചരം കാത്തു സൂക്ഷിക്കുന്ന കുറച്ചു സമൂഹ സേവകര്‍ക്കു മുന്നില്‍ ഭയമില്ലാതെ നടക്കാന്‍ കഴിഞ്ഞതു എന്റെ ഈ ചെറിയമ്മയുടെ സഹവാസം കാരണമാണു

.എന്നും എന്റെ സന്തത സഞ്ചാരിയായിരുന്ന അവര്‍ പെട്ടന്നായിരുന്നു ഇങ്ങനെ ഒരു യാത്രക്കു പുറപ്പെട്ടത്‌."ചെറിയമ്മ എങ്ങന്നെയാണു ഒറ്റയ്ക്‌ പോവ്വ? ""കുട്ടീ, ഒറ്റയ്കെ്യ‍ാന്നല്ല, ഒരു വണ്ടി നിറച്ചു ആളുകള്‍ ഈ നാട്ടിലുണ്ട്‌.""എന്നാല്‍, ഞാനുമുണ്ട്‌.""അയ്യെ, അതെങ്ങന്നെ? കുട്ടിയ്കെ പ്രയമാവാതെയൊ.""അതിനെതാ?, പതിനെട്ടാം പടി കയറാതെ തൊഴുതുകൂടെ?"

സാവിത്രി ചെറിയമ്മ ഒരു പൊടിക്കും കൂട്ടാക്കിയില്ല. ങൂഹു.പറ്റില്ല, പറ്റില്ല.

സ്ത്രീകളെ കയറ്റാത്ത ആ ക്ഷെത്രത്തില്‍ എനിക്കു പോകണമെന്നു ഇല്ലായിരുന്നു. എന്തൊ ആ വ്യവസ്ത എന്നെ വല്ലാതെ റൊഷം കൊള്ളിച്ചു. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഒരു നിയമം എന്തുകൊണ്ട്‌ സുപ്രീം കൊടതിയില്‍ ചോൂ‍ദ്യം ചെയ്യപെടുന്നില്ല?

അതിനു പിന്തുണക്കുന്ന ചില പെണ്‍ ബുദ്ധിജീവികല്‍ എന്നു ഞാന്‍ കരുതിയിരുന്നവര്‍, അവര്‍ ഉന്നയിച്ച വാദങ്ങള്‍?1. സ്റ്റ്രീകള്‍ക്കു ക്ലേശകരമയ യാത്രയാണത്രെ?ആപ്പോള്‍ മാസമുറ നിന്ന ശെഷം പോക്കുന്നവരൊ? വയസാവുന്തോരും പ്രയാസം കൂടുകയല്ലെ ഉണ്ടാവുക?2. 40 ദിവസതിന്റെ ശുദ്ധി പാലിക്കാന്‍ ആവില്ലത്രെ?പിന്നേയ്‌! ഇന്നു മാല ഇട്ടേചു നാളെ പൊകുന്നവരാണു, ഭൂരിപക്ഷവും. ബീടി വലിക്കാം, മദ്യപിക്കാം. കടക്കുന്ന അതിരുകളെ കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ കുറച്ചു അധികമാവും. ഏന്തിനു ഏറെ? തന്ത്രി പൊലും...ഈ പട്ടാമ്പികാരിയുടെ വാദം ആരു കേള്‍ക്കാന്‍?


എന്തായാലും, എന്റെ നിസ്സഹകരണവും , പരിഹാസവും, ഭയന്നു, അവരുടെ ഒരു ചേച്ചിയുടെ വീട്ടില്‍ തങ്ങി,അവിടെനിന്നുത്തന്നെ പുറപ്പെട്ടു. പോകുന്നതിന്നു മുമ്പെ ഫോണ്‍ ചെയ്തിരുന്നു, അവരുടെ ഉത്സാഹം കേട്ടപ്പോള്‍ എനിക്കു എന്റെ നിലപാടില്‍ നിന്നു നുരഞ്ഞു പൊങ്ങിയ നിസ്സഹകരണത്തെ ഓര്‍ത്ത്‌ ലജ്ജ തോന്നി.
പാവം സാവിത്രിചെറിയമ്മക്കെന്തു, വിമൊചനം, എന്തു ഫണ്ടമെന്റല്‍ റൈറ്റ്സ്‌? അവരുടെ മനസിന്നു സംത്രിപ്തി ഏകുന്ന ഒന്നിനെയെന്തിന്നു ഞാന്‍ എതിര്‍ക്കുന്നു. ഇനി ഒന്നും പറയില്ല എന്നു തീരുമാനിച്ചു.

പക്ഷെ തിരിച്ചു വന്ന സാവിത്രിചേചിയുടെ മുഖത്തു പ്രതീക്ഷിച്ച പ്രസന്നതയില്ല. പലവട്ടം ചോദിചിട്ടും, മല കയറിയ ഇനത്തില്‍ ഉണ്ടായ നീരെര്‍ക്കം തന്നെ കാരണമായി നിലകൊണ്ടു. ആരവണ പായസവും, പ്രസാദ വിതരണവും, കഴിഞ്ഞു കിടന്നപ്പോല്‍ ഒന്നും കൂടി ആരാഞ്ഞപ്പൊഴാണു ആ പാവം ഒരു നെടുവീര്‍പോടെ ചോദിച്ചതു.

.ആല്ല കുട്ടിയെ, എന്നെ കണ്ടാല്‍ എന്തു പ്രായം തൊന്നിക്കും."എന്താ ചെറിയമ്മെ ഒരു പുതുമ, ചെറിയമ്മക്കൊരു 45 വയസ്സ്‌ തൊന്നിപ്പിക്കുള്ളു. 55 വയസ്സിലും, മുടി നരക്കാത്ത ഐശ്വര്യമുള്ള ഒരു സുന്ദരിയാണു നിങ്ങളെന്നു ഞാന്‍ എത്ര പ്രാവ്ശ്യം പറഞ്ഞിട്ടുണ്ട്‌?"

"അതുതന്നെയാണു കുട്ടിയെ വിനയായതു. എത്ര ശ്രമിച്ചിട്ടും അവര്‍ വിശ്വസിച്ചില്ല. പോലീസും, പരിശൊധനയും, വേണ്ടേയിരുന്നില്ല എന്നു വരെ തോന്നി പോയി? അവസാനം, നമ്മുടെ പഞ്ചായത്ത്‌ മെംബെറില്ലെ, അയാളുടെ പരിചയകാരനായ ഒരു പൊലീസുകാരനെ പിടിചിട്ടാണു, കയറാനയതു.

."ദുഷ്ടയായ മനസ്സു, പെട്ടെന്നു മൂളി - അപ്പൊഴെ പറഞ്ഞില്ലെ, പോകണ്ടാ, പോകണ്ടാ..., എന്നു.എന്നാലും പാവം ചെറിയമ്മ,പാവം സ്ത്രീഭക്തകള്‍. ഇനി ഒരു ക്ഷെത്ര പ്രവേഷനം (ലേഡീസ്‌) അവതിരിപ്പികേണ്ടിവരുമൊ?

13 comments:

  1. തേങ്ങ ഞാനുടച്ചു.
    ബ്ലൊഗിലേക്ക് സ്വാഗതം
    ആദ്യപോസ്റ്റു തന്നെ നന്നായിരിക്കുന്നു.

    ReplyDelete
  2. ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

    മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

    ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
    1. http://www.thanimalayalam.org
    2. http://www.thanimalayalam.in
    3. http://malayalam.hopto.org
    4. http://thanimalayalam.blogspot.com/
    5. 7. http://thani-malayalam.blogspot.com



    കൂടുതല് അറിയണമെങ്കില് ചോദിക്കൂ

    ReplyDelete
  3. രണ്ടാമത്തെ തേങ്ങ ഞാനും ഒടച്ചു. സ്വാഗതം. കൂടുതല്‍ പിന്നാലെ വരുന്നവര്‍ ആയിക്കോളും.

    ReplyDelete
  4. ചേച്ചിയമ്മേ.....സ്വാഗതം
    ദേര്‍ ഇസ്‌ നൊ ബ്ലോഗ് ലൈക്‌ മലയാളം ബ്ലോഗ്‌സ് :).
    (തേങ്ങയില്ല.. ആശംസകള്‍ മതിയല്ലോ...തേങ്ങയൊക്കെ എടുത്തു വെച്ചോ...പിന്നെ പാചക ബ്ലോഗ് തുടങ്ങുമ്പോള്‍ ഉപകരിക്കും :)

    ReplyDelete
  5. എന്റെം കൂടി ഒരു സ്വാഗതം,ശബരി മലയുടെ കാര്യം പറഞ്ഞപ്പോളാ അയലത്തെ ശങ്കരന്റെ കാര്യമോര്‍ത്തത് ,വര്‍ഷത്തില്‍ “നാല്‍പ്പത് ദിവസം മാത്രം സമാധാനമായി ഉറങ്ങുന്ന ശങ്കരന്റെ ഭാര്യക്ക് “ ശബരിമലയില്‍ പോകാതെ തന്നെ അനുഗ്രഹം ലഭിച്ച പോലെയാ.

    മാലയിട്ടാല്‍ ശങ്കരന്‍ ആളു പാവം :)

    ReplyDelete
  6. സ്വാഗതം.
    ശബരിമല തന്നെയാണല്ലോ വിഷയം.ശബരിമലയെക്കുറിച്ച് കൂലങ്ക്കൂഷമായ ചര്‍ച്ച കൊല്ലം ബ്ലോഗ്ഗില്‍ നടക്കുന്നുണ്ട്.
    എഴുത്ത് നന്നായിരിക്കുന്നു.പാവം അമമായി.

    ReplyDelete
  7. മാളികപ്പുറത്തിനു സ്വാഗതം

    ശരണമയ്യപ്പ...

    ReplyDelete
  8. Dear kuttamenon

    ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

    എവിടെ? ഒന്നും മനസ്സിലയില്ല, ട്ടൊ, ശ്രമിക്കുന്നുണ്ടു.

    ReplyDelete
  9. സുജയ പട്ടാമ്പി പെരുമുടിയൂര്‍ ആണൊ താമസം?

    ReplyDelete
  10. അല്ല, മുതുതലയില്‍, ഗണപതിക്ഷേത്ര പരിസരം

    ReplyDelete
  11. ഇനീപ്പോ പ്രായമായ സ്ത്രീകൾ ഡോൿടറുടെ സർട്ടിഫിക്കറ്റ് കൈവശം വെച്ച് ശബരിമല കയറേണ്ടി വരുമോ അയ്യപ്പാ ?

    ശബരിമല ബ്ലോഫ് പോസ്റ്റ് ആയതുകൊണ്ടാണോ ഇവിടെ ഒരുപാട് തേങ്ങകൾ ഉടയുന്നത് ? :)

    ReplyDelete
  12. ശബരിമലയിലെ സ്ത്രീപ്രവേശനചർച്ചകൾ കത്തിനിൽക്കുന്ന ഈ സമയത്തുതന്നെ 2006-ലെ പോസ്റ്റ് പൊങ്ങിവരുന്നത് അയ്യപ്പന്റെ കളിയല്ലാതെ പിന്നെന്തോന്ന്!!

    ഹഹഹ

    ReplyDelete