Thursday, December 14, 2006

നിരീശ്വരവാദത്തില്‍ നിന്നു ഈശ്വരനിലേക്കു: ഒരു ആത്മീയ യാത്ര

എന്റെ ആത്മീയ യാത്ര, ഏഴാം വയസ്സില്‍, ചിന്മയ മിഷന്‍ നടത്തുന്ന ബാല വിഹാര്‍ ക്ലാസ്സില്‍നിന്നു ഗീതയുടെ 12 - ആം അധ്യായം - ചൊല്ലിക്കൊണ്ടാണു തുടങ്ങിയതു. പിന്നീടെപ്പോഴോ, ജീവിതത്തില്‍ നിന്നു സുഖങ്ങളുടെ പുതപ്പു മാറാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും, വിവേകാനന്ദനും, പരമഹംസനും. എന്നിട്ടും ഒന്നും തന്നെ പിടി കിട്ടാതെ പകച്ചു നിന്നപോള്‍, നിരീശ്വരവാദം.

നിരീശ്വരവാദത്തിന്റെ ഉല്‍ഭവം തന്നെ സ്വാര്‍തഥയില്‍നിന്നല്ലെ. നമുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങല്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.പക്ഷെ മനുഷ്യ മനസ്സിനു തീര്‍ത്തും നിരീശ്വരവാദിയാകാന്‍ സാധിക്കില്ലെന്നു ഞാന്‍ പഠിച്ചു. എങ്ങെനെയാവാന്‍? ഈ പ്രപഞ്ചത്തിലെ സൃഷ്ടികളെ കുറിചു അല്‍പമെങ്കിലും ചിന്തിക്കുന്നവനാണെങ്കില്‍, അവനു അതിനു കഴിയില്ല. ഓരൊ പ്രഭാതവും, മദ്ധ്യാഹ്നത്തിന്നു വഴി മാറുന്നു, സന്ധ്യ പതുങ്ങി എത്തുന്നു, മെല്ലെ രാത്രിയുടെ ഇരുട്ടില്‍ മുങ്ങി മറയാന്‍. കൊടും ഗ്രീഷ്മം, വര്‍ഷത്തിനു വഴി മാറുന്നു. സൂര്യകിരണങ്ങല്‍ കര്‍ക്കിടത്തിന്റെ മേഘക്കൂട്ടുകള്‍കിടയില്‍ നിന്നു തെളിയുന്നു, ഓണപ്പൂക്കള്‍ വിടരുകയായി. പിന്നെ തുലാ വര്‍ഷം, ഇടി മഴ, എന്നാല്‍ ചിലപ്പോള്‍ ഒന്നു നനച്ചു മാത്രം പോകും. തിരുവാതിരക്കാറ്റു വീശി, പുറകെ മകര ക്കുളിര്‍ മഞ്ഞ്‌ മൂടിയ പ്രഭാതങ്ങള്‍. അതു ഒരു മറയാണു. ഉച്ചവെയിലില്‍ ഉണങ്ങാന്‍ തുടങ്ങുന്ന പരിസരങ്ങളെ ഒന്നു തഴുകാന്‍. വീണ്ടും ഗ്രീഷ്മം വരവായി. എത്രയും താളാത്മകമായി പ്രകൃതിയുടെ ചരടുകള്‍ ആരു വലിക്കുന്നു, എന്നു ചിന്തിക്കാത്ത മനുഷ്യര്‍ എത്ര നിര്‍ധനരാണ്‌.

നിരീശ്വരവാദത്തിന്റെ ഉത്‌ഭവം തന്നെ സ്വാര്‍ത്ഥതയില്‍നിന്നല്ലെ. നമ്മുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.

ഈ മഹാപ്രപഞ്ചത്തെ ഒരു എറര്‍ കോടും ഇല്ലാതെ പ്രോഗ്രാം ചെയ്ത ആ മഹാശക്തിക്കു മുന്നില്‍ നാം എത്ര നിസ്സാരം എന്നു മനസ്സിലാക്കാന്‍ വൈകിയതെന്തേ? എപ്പൊഴും ഞാന്‍, എന്റെ, എന്നു മാത്രം ചിന്തിക്കുന്ന എന്റെ സ്വാര്‍ത്ഥത ഞാന്‍ മനസ്സിലാക്കാന്‍ എത്ര വൈകി.

ഇതെല്ലാം വലിയ ചിത്രത്തിന്റെ ഭാഗങ്ങള്‍ മാത്രം.ഓരോ ജീവിതവും വ്യത്യസ്തമാണു. എന്നാല്‍ എല്ലാ ജീവിതങ്ങളും, ഇഴ കോര്‍ത്ത കണ്ണികളെപോലെ ചേര്‍ന്നു കിടക്കുന്നില്ലേ?

ഇന്നു ഹൈവേയില്‍ കാര്‍ ആക്സിഡെന്റില്‍ മരിച്ചതു എന്റെ സുഹൃത്തുക്കളായിരുന്നു. എതിരെ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന വണ്ടിയിലെ ഡ്രൈവര്‍ നിങ്ങളുടെ സഹോദരനായിരിക്കാം. ഇന്നു വരെ തീര്‍ത്തും അപരിചിതരായ നമ്മള്‍ ഒരു അജ്ഞാത നിമിഷത്തില്‍, ഒരേ ദുരന്തത്തിന്റെ വ്യത്യസ്ത കണ്ണികളായി. ഇതു പോലെ തന്നെ, രസകരമായ അനുഭവങ്ങള്‍, വിവാഹങ്ങള്‍... എന്തിനു, മുറ്റത്തു നില്‍ക്കുന്ന പ്ലാവു പോലും ജീവിതത്തിനോടു ബന്ധപ്പെട്ടു കിടക്കുന്നു. ഈ ബന്ധം, ആ ചരടു, പ്രപഞ്ചത്തെയും, നമ്മെയും, ചേര്‍ത്തിണക്കുന്ന ആ അജ്ഞാത ചരടു തന്നെ ഈശ്വരന്‍.

ഈ ഈശ്വരനെ അമ്പലങ്ങളില്‍ കിട്ടില്ല, അകത്തേക്കു നോക്കു, പിന്നെ പ്രകൃതിയിലേക്കും. ഒരു പ്രേരണക്കു, ഭഗവദ്‌ ഗീത ഒന്നു വായിച്ചു നോക്കാം, നല്ല ഒരു വ്യാഖ്യാതാവിനെ കണ്ടെത്തിയാല്‍ മാത്രം--- സംസ്കൃതം വളച്ചൊടിക്കാന്‍ എളുപ്പമാണേ.അതു സാധ്യമല്ലെങ്കില്‍, പോട്ടെ. ഈ പ്രപഞ്ചം തന്നെയല്ലെ ഈശ്വരന്‍ എന്നൊന്നു വിലയിരുത്തി നോക്കു.

ജീവിതം തന്നെ ആത്മീയ യാത്രയായി മാറ്റാം. അവസാനിക്കാത്തൊരു യാത്ര.

13 comments:

  1. നിരീശ്വരവാദത്തിന്റെ ഉല്‍ഭവം തന്നെ സ്വാര്‍തഥയില്‍നിന്നല്ലെ. നമുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങല്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.

    ReplyDelete
  2. എനിക്കു അമ്പലങ്ങള്‍ പ്രിയപ്പെട്ടവയാണു..ശാന്ത സുന്ദരമായ കേരളത്തിലെ ചെറിയ അമ്പലങ്ങളാണു എനിക്കു ഇവിടെ ഏറെ മിസ്സ്‌ ചെയ്യുന്നുത്‌ .ഗീതയും നല്ലതു തന്നെ..ഈശ്വരനെ കണാനല്ല അതെല്ലാം ..destress നു വേണ്ടി! പക്ഷെ സ്നേഹം.നന്മ .ഈ സുന്ദര ഭൂമി .പങ്കിടല്‍ അതൊക്കെ അല്ലെ ശരിയായ ഈശ്വരന്‍!

    sanesham priyamvada (I cud not comment with my blog name sorry )

    ReplyDelete
  3. ഈ പ്രപഞ്ചം എന്നത് ആരൊ പ്രൊഗ്രം ചെയ്ത്തു വിട്ടതാണെന്നതൊക്കെ വിട്. അതൊക്കെ ഈശ്വരനെ ഉണ്ടാക്കൻ ശ്രമിക്കുന്നവർ പരഞുണ്ടാക്കിയതാണ്. കാരണം നാം ഇന്നു നോക്കി കണുമ്പോഴാണ് ഇതൊക്കെ ഇങണെ. ഇത് ഇങണെയായിരിക്കണമെന്നതിനു നമുക്ക് മുൻപ് ഒരു ധാരണയില്ല. പാത്രം നിലത്തു വീണുടഞതിൽ നിന്നും ചിത്രങൾ വായിച്ചെടുക്കാം. വളരെ അപൂര്വമായി രവിവർമ ചിത്രങളും. എന്നാൽ ആയിരക്കണക്കിനു പാത്രങൽ നിരന്തരം വീണുടയണമെന്ന്nഏയുള്ളൂ. ദൈവത്തിനു പ്രപഞ്ചം ഉണ്ടാക്കുന്നതിനു ലഭിച അത്രയും പിണ്ടം അത്രയും കാലം ആരു കൈവശം വെച്ചാലും ഇതേപോലൊരു പ്രപഞ്ചമുണ്ടാക്കാം.
    നിരീശ്വരവാദം സ്വാഥതയാണെന്നു പറയുന്നത് അജ്ഞകൊണ്ടാണ്.. ഒരു നിരീശ്വരവദി- വാദപ്രസ്ഥാനം സ്വാർഥത്യ്ക്കു വേണ്ടി ഒരു കലാപവുമുണ്ടാക്കിയിട്ടില്ല. ഒരു മനുഷ്യനേയും അടിമയുമാക്കിയിട്ടില്ല.

    ReplyDelete
  4. പട്ടാമ്പിച്ചേച്ചീ, എഴുതീത് സത്യാണുട്ടോ. പ്രപഞ്ചം തന്നെയാണ് ഈശ്വരന്‍. പുല്ലിലും പൂവിലും ഈ കമ്പ്യൂട്ടറിലുമടക്കം ഈശ്വരന്റെ സാന്നിദ്ധ്യമുണ്ട്. ആഗ്രഹിക്കുന്നതൊന്നും തരാത്ത, എന്നാല്‍ ആഗ്രഹിച്ചതിലും നല്ലത് മാത്രം തരുന്ന ദിവ്യ ശക്തിയാണ് ഈശ്വരന്‍...

    എന്ന്, താര.

    ReplyDelete
  5. എനിക്ക് ഈശ്വരനില്‍ വിശ്വാസം ഉണ്ട്. എന്നും.
    നിരീശ്വരവാദികളെ പരിചയവും ഇല്ല. അതുകൊണ്ട് അവര്‍, എങ്ങനെ, നിരീശ്വരവാദികള്‍ ആയി എന്നറിയില്ല.

    ReplyDelete
  6. ഞാന്‍ കണ്ട നിരീശ്വ‍ര വാദികളൊക്കെ നല്ലവരായിരുന്നു,
    ഞാന്‍ കണ്ട കള്ളന്‍മാരൊക്കെ ഈശ്വരവിശ്വാസികളായിരുന്നു!!!!

    നിരീശ്വരവാദം സ്വാര്‍ഥതയില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്ന് പറയുന്നത് വിഢിത്തമാണ്. ഈശ്വരന്‍ എന്നൊന്നില്ല എന്ന് പറഞ്ഞിട്ട് എന്ത് നേടാനാണ്? അതേ സമയം ഈശ്വരന്‍ ഉണ്ടെന്നു പറഞ്ഞാല്‍ പലതും നേടാം... ആശ്വാസം, മനക്കരുത്ത് എന്നിങ്ങനെ പലതും....

    പിന്നെ, ജാതിവ്യവസ്ഥയോടും മനുഷ്യദൈവങ്ങോടുമുള്ള എതിര്‍പ്പ് പലരേയും നിരീശ്വരവാദത്തോടടുപ്പിക്കുന്നുണ്ട് എന്നുമാത്രം.

    ReplyDelete
  7. ആര്‍ക്കാണ്‌ നിരീശ്വരവാദം?
    എന്തും ഏതും വിശ്വാസത്തിന്റെ പേരിലാണല്ലോ, ഇപ്പോള്‍.
    ചാവാനും കൊല്ലാനും മദ്ധ്യസ്ഥം പറയാനും സ്കൂളില്‍ ചേര്‍ക്കാനും, കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും...

    ReplyDelete
  8. വിക്ടര്‍ യൂഗോ എന്ന മനൂഷ്യ സ്നേഹിയായ എഴുത്തുകാരന്‍ നിരീശ്വര വാദിയായിരുന്നു.നിരീശ്വരവാദം സ്വാര്‍ഥതയില്‍ നിന്നാണെന്നു പറയാങ്കഴിയുമോ. എനിക്കു തോന്നുന്നില്ല.

    ReplyDelete
  9. പ്രകൃതിയെ ഈശ്വരനായി സങ്കല്‍പ്പിക്കുന്നത്‌ എനിക്കിഷ്ടമാണ്‌. പ്രപഞ്ചം അതിന്റെ കെട്ടുപാടുകള്‍ ഇവയ്ക്കുമേല്‍ ഒരു 'സൂപ്പര്‍ നാചുറല്‍ പവര്‍' ഉണ്ടെന്ന വാദത്തെയും അംഗീകരിക്കാം. എന്നാല്‍ എല്ലാ നിരീശ്വരവാദികളും 'സ്വാര്‍ഥത'യില്‍നിന്നുണ്ടായ ഉലപ്പന്നമാണെന്ന്‌ വാദിക്കുന്നത്‌ അവരവരുടെ അറിവിനപ്പുറത്തുള്ള മറ്ററിവുകളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ്‌.

    എ. റ്റി. കോവൂര്‍, എം. സി. ജോസഫ്‌, കുറ്റിപ്പുഴ കൃഷ്ണപിള്ള, ശര്‍മാജി, പി. റ്റി. ഭാസ്കര പണിക്കര്‍, പവനന്‍, ബി. പ്രേമാനന്ദ്‌, നിരഞ്ജന, അബ്ദുള്ള മേപ്പയൂര്‍, ശ്രീനി പട്ടത്താനം തുടങ്ങി പലരെയും വായിച്ച്തില്‍, ചിലരെ പരിചയപ്പെട്ടതില്‍ അവര്‍ മെച്ചപ്പെട്ട സാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകങ്ങളായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അവരെക്കാള്‍ തീരെ താണ നിലവാരത്തിലുള്ള അമ്പലവാസികളെയും സിദ്ധന്മാരെയും മതപ്രഭാഷണക്കരെയും അറിയാന്‍ ശ്രമിച്ചതില്‍ നിന്ന്‌ ഒന്ന്‌ വ്യക്തമായി.

    ഒരാള്‍ എന്ത്‌ വിശ്വസിക്കുന്നു എന്നതല്ല, ഒരു സമൂഹജീവിയെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും എങ്ങനെ പെരുമാറുന്നു, എങ്ങനെ മാതൃകയാവുന്നു എന്നതാണ്‌ പ്രധാനം.

    നിങ്ങള്‍ ഈശ്വരമാര്‍ഗത്തില്‍ സഞ്ചരിച്ചോളൂ. മറ്റൊരാളുടെ വഴി തന്റേതല്ലാത്തതിനാല്‍ വിഡ്ഡിത്തമാണെന്നും 'സ്വര്‍ഥത'യാണെന്നും പറയുന്നത്‌ ശരിയല്ലെന്ന്‌ മാത്രം.

    ReplyDelete
  10. മൈനാഗന്‍ പറഞ്ഞതിനോട്‌ എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്നു.

    യുക്തിവാദിയായ ശ്രീനിസാറിനെ (ശ്രീനി പട്ടത്താനം) അറിയാം. അദ്ദേഹത്തെപ്പോലെ നിസ്വാര്‍ത്ഥതയും ആര്‍ജ്ജവവുമുള്ള അധികം പേരെ കണ്ടിട്ടില്ല.

    ReplyDelete
  11. അതു തന്നെ ശരി. പ്രപഞ്ചത്തിണ്ടെ ആത്മാവിനെ അങഗീക്കരിക്കുന്നവര്‍ നിരീശ്വരവാദികളല്ല എന്നാണു എന്റെ പക്ഷം ...

    ReplyDelete
  12. നിരീശ്വരവാദത്തെ എതിര്‍ത്തുകൊണ്ടുള്ള ബ്ലോഗ്‌ കണ്ടപ്പോള്‍ എവിടെയോക്കെയോ ചില പിശകുള്ളതുപോലെ. ആന്റിതീസിസ്‌ ഈശ്വരവാദമാകാതിരിക്കാന്‍ തരമില്ലല്ലോ. എന്താണ്‌ ഈശ്വരവാദം. വിശ്വാസികളെല്ലാം ഈശ്വരവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല. വാദിക്കേണ്ടിവരുന്നത്‌ സംശയമുള്ളവര്‍ക്കാണ്‌. അല്ലെങ്കില്‍ നാമൊക്കെ മാതൃവാദികളും പിതൃവാദികളുമായിമാറിയേനെ.
    നിരീശ്വരവാദികളും സ്വാര്‍ത്ഥതയും ഒന്നിച്ചുപോകുന്നത്‌ എങ്ങിനെയാണെന്ന് ചിന്തിച്ചിട്ടൊരുപിടിയും കിട്ടിയില്ല. അതെങ്ങിനെയെന്നൊന്നു വ്യക്തമാക്കിയാല്‍ വലിയ ഉപകാരമാകും. "ദൈവമേ എനിക്ക്‌.....,ദൈവമേ എന്റെ....." എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നവരെ കണ്ടിട്ടുണ്ട്‌. തിരിച്ചുള്ളതെങ്ങിനെയാണാവോ, എനിക്കറിഞ്ഞൂടാ.
    പിന്നെ എനിക്ക്‌ പണ്ടേയുള്ളൊരു സംശയമാണ്‌. സംശയം ഗീതയെക്കുറിച്ചാണ്‌. അടര്‍ക്കളത്തില്‍ തളര്‍ന്നു നില്‍ക്കുന്ന അര്‍ജ്ജുനന്‌ കൃഷ്ണന്‍ നല്‍കുന്ന ഉപദേശം ആത്മീയമോ യുക്തിയോ. എനിക്കെന്തോ മനസ്സിലാകുന്നില്ല.
    ചേച്ചി എന്തായാലും ഒരു തിരിഞ്ഞു നടത്തത്തിനു മുതിരേണ്ട. ആത്മീയതക്ക്‌ ഇപ്പം എന്താ മാര്‍ക്കറ്റ്‌. സ്വന്തം അമ്മയെ തിരിഞ്ഞു നോക്കിയില്ലെങ്കിലും ആരാന്റെ അമ്മയെ സ്നേഹിക്കുന്നവരുടേതാണ്‌ കാലം. കൂട്ടിന്‌ നമ്മുടെ സര്‍ക്കാരുമുണ്ട്‌. തുട്ടു തന്നെ കാര്യം. അല്ലെങ്കില്‍ ശബരിമല വിളക്കിന്റെ രഹസ്യം എന്നേ പരസ്യമാകുമായിരുന്നല്ലോ.
    ദൈവമേ,ഈ പുരാണങ്ങളൊക്കെ അതേപോലെ സിനിമയാക്കണമെന്നോ മറ്റോ വല്ല സംവിധായകരും വിചാരിച്ചാല്‍..... ഓ, അതിനാണോ സര്‍ക്കാര്‌ സെന്‍സര്‍ ബോഡിനെയങ്ങുനിരോധിച്ചുകൊള്ളും. ആത്മീയമല്ലേ വിഷയം. പിന്നെ തുട്ടും.

    ReplyDelete
  13. മൈനാഗനും സജിത്തും മറ്റുള്ളവരും പറഞ്ഞതിനോട് യോജിക്കുന്നു.
    "എല്ലാവര്ക്കും നല്ലത് വരുത്തണേ" എന്ന് പ്രാര്ത്ധിക്കുന്നതിന് ഇടയിലും
    "ഈ ദുഷ്ടന്മാരൊക്കെ* നശിച്ചു പോണേ" എന്നും പറയുന്ന
    ഒരു സാദാ ഈശ്വര വാദി.
    (*ഞാനല്ല കേട്ടോ, ആ ലിസ്റ്റില്‍ ഞാന്‍ പെടില്ല !! കാരണം ലിസ്റ്റ് ഉണ്ടാക്കുന്നത് എന്റെ സൌകര്യതിനാണല്ലോ !!!)

    ReplyDelete